Ticker

6/recent/ticker-posts

എം.ഡി.എം.എ വില്‍പ്പനയുട പണമിടപാട് നടത്തിയ യുവതി പിടിയില്‍.

പേരാമ്പ്ര: എം.ഡി.എം.എ വില്‍പ്പനയുട പണമിടപാട് നടത്തിയ യുവതി പിടിയില്‍. പേരാമ്പ്ര സ്വദേശിനി കീര്‍ത്തനയാണ് വടകര പോലീസിന്റെ പിടിയിലായത്. എം.ഡി.എം.എ ആവശ്യമുളളവർ കീര്‍ത്തനയുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നതെന്നും ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നതെന്നും പോലീസ് കണ്ടെത്തി
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡും വടകര പൊലീസും ചേര്‍ന്നാണ് പേരാമ്പ്രയില്‍ നിന്നും യുവതിയെ പിടികൂടിയത്. കഴിഞ്ഞദിവസം ആവിക്കല്‍ സ്വദേശിയെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തി വലയിലാകാൻ കാരണമായത്.

Post a Comment

0 Comments