മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പദവി ഒഴിഞ്ഞ് ഇൻഫ്ലുവൻസറാകണമെന്ന് കോക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപക നേതാവ് അഭിജീത് ദിപ്കെ. ഇൻഫ്ലുവൻസർ എന്ന നിലയിലാണ് നരേന്ദ്ര മോദി തന്റെ ജോലി ഏറ്റവും നന്നായി ചെയ്യുന്നതെന്നും, അതിനാൽ പ്രധാനമന്ത്രി കസേര ഒഴിഞ്ഞ് ആ ചുമതല മറ്റേതെങ്കിലും മുതിർന്ന നേതാവിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളെ സർക്കാർ വേട്ടയാടുന്നു
ഡൽഹിയിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ശേഷം മഹാരാഷ്ട്രയിലെ വീട്ടിൽ തിരിച്ചെത്തി മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അഭിജീതിന്റെ പ്രതികരണം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ ക്രൂരമായി വേട്ടയാടുകയാണെന്നും അഭിജീത് ആരോപിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.