Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ യുവാവ് സ്വയം തീ കൊളുത്തി; ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  

കൊയിലാണ്ടി: അയൽവാസിയുടെ വീട്ടുമുറ്റത്തെത്തി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് യുവാവ് തീ കൊളുത്തി. കൊയിലാണ്ടി സ്വദേശിയായ രവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ തീയണച്ച് രവിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആംബുലൻസ് മാർഗ്ഗം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സംഭവം നടന്ന ഉടൻ തന്നെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.


Post a Comment

0 Comments