Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി അപകടം.

 
കൊയിലാണ്ടി: കൊല്ലത്ത്ദേശീയപാതയിൽ  നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് വൈകീട്ട് 3.10 ഓടെയായിരുന്നു സംഭവം.  
കൊയിലാണ്ടി ഭാഗത്തുനിന്നും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ചിരുന്ന ബോട്ടിൽ ബൂത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.  
  ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.സംഭവസമയം ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്

 

Post a Comment

0 Comments