Ticker

6/recent/ticker-posts

പയ്യോളി ബീച്ച് റോഡും പരിസരവും ചെമ്മണ്ണിൽ കുതിർന്നു വ്യാപാരികളും കാൽനടയാത്രക്കാരും ദുരിതത്തിൽ

പയ്യോളി ടൗൺ ഗേറ്റിന് സമീപം റെയിൽവേ ചെമ്മണ്ണടിച്ചത് ബീച്ച് റോഡും പരിസരവുംചെളി നിറഞ്ഞു. ശക്തമായ മഴക്കിടയിൽ വലിയ ടിപ്പറുകളിൽ ചെമ്മണ്ണടിച്ച് റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറുഭാഗം നികത്തുന്നതിനെ തുടർന്നാണ് ബീച്ച് റോഡും പരിസരവും പൂർണ്ണമായും ചെളിയിൽ അകപ്പെട്ടിരിക്കുന്നത് ഇരു ചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും വ്യാപാരികളുമാണ് ഇതേ തുടർന്ന് ദുരിതത്തിൽ ആയിരിക്കുന്നത് ദേശീയപാതയുടെ സർവീസ് റോഡ് മുതൽ റെയിൽവേ ഗേറ്റ് കടന്ന് മുന്നോട്ടുള്ള ഭാഗം വരെ ചെളി നിറഞ്ഞ് ഇതുവഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ് കാലവർഷം ശക്തി പ്രാപിച്ച സമയം അപകടമുണ്ടാകാൻ സാധ്യതയുള്ള പ്രവർത്തികൾ താൽക്കാലികമായി നിർത്തിവെച്ച് റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം

Post a Comment

0 Comments