Ticker

6/recent/ticker-posts

ഹ്രസ്വ സന്ദർശനത്തിനായി ദുബായിൽ എത്തിയ കൊയിലാണ്ടി എംഎൽഎ അഡ്വ കെ പ്രവീൺ കുമാറിന് കോഴിക്കോട് ജില്ലാ ഇൻകാസ് കമ്മറ്റിയും കൊയിലാണ്ടി മണ്ഡലം കെഎംസിസി കമ്മറ്റിയും ചേർന്ന് സ്വീകരണം നൽകി.




 ഹ്രസ്വ സന്ദർശനത്തിനായി ദുബായിൽ എത്തിയ കൊയിലാണ്ടി എംഎൽഎയും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ അഡ്വ കെ പ്രവീൺ കുമാറിന് കോഴിക്കോട് ജില്ലാ ഇൻകാസ് കമ്മറ്റിയും കൊയിലാണ്ടി മണ്ഡലം കെഎംസിസി കമ്മറ്റിയും ചേർന്ന് സ്വീകരണം നൽകി. 


കോഴിക്കോട് ജില്ലാ ഇൻകാസ് പ്രസിഡന്റ് വിജയ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി ദുബായ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്  ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. 


പയ്യോളി ബ്ലോക്ക്‌ കമ്മറ്റി കോൺഗ്രസ്സ് പ്രസിഡന്റ് ടികെ വിനോദനും ചടങ്ങിൽ പങ്കെടുത്തു. ഇൻകാസ് നേതാക്കളായ ബിഎ നാസർ, പവി ബാലൻ, മുഹമ്മദ്‌ ഇസ്മായിൽ കെഎംസിസി നേതാക്കളായ സാജിദ് അബൂബക്കർ, കെ പി മുഹമ്മദ് , റിയാസ് വികെകെ, നാസിം പാണക്കാട്, ഫസൽ തങ്ങൾ  എന്നിവർ ആശംസകൾ നേർന്നു. ദുബായ് കെ എം സി സി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് മൊയ്‌ദു സ്വാഗതവും, മുഹമ്മദ്‌ ഏറാമല നന്ദിയും പറഞ്ഞു. 

കൊയിലാണ്ടിയുടെ വികസനരേഖ പ്രകാരമുള്ള 80% പദ്ധതികളും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെന്നും കൊയിലാണ്ടിയെ ഒരൂ വിദ്യാഭ്യാസ ഐടി മേഘലയാക്കി മറ്റുമെന്നും  പ്രവീൺ കുമാർ

എംഎൽഎ തന്റെ മറുപടി പ്രസംഘത്തിൽ പറഞ്ഞു

Post a Comment

0 Comments