Ticker

6/recent/ticker-posts

ഉമ്മൻ ചാണ്ടി അനുസ്മരണദിനത്തിൽ താലൂക് ആയുർവേദ ആശുപത്രിയിൽ ഉച്ച ഭക്ഷണം വിതരണം നടത്തി


പയ്യോളി :മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ മൂന്നാം ചരമ വാർഷികാത്തോടാനുബന്ധിച്ച് തച്ചൻകുന്ന് താലൂക് ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണ വിതരണവും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ് കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. നാഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, വടക്കയിൽ ഷഫീഖ്, കെ ടി സിന്ധു, എൻ എം മനോജ്‌, പി എം മോളി, മഹേഷ്‌ കോമത്ത്, സി കെ ഷെഹനാസ്,കെ ടി സത്യൻ,കരുണാകരൻ കെ വി, ഗോപാലൻ കാര്യാട്ട് കൗൺസിലർ മാരായ ദേവദാസൻ, വിനീത, ഗീത ടീച്ചർ,രവീന്ദ്രൻ കുറുമണ്ണിൽ,ഷനോജ് എൻ എം, ഉണ്ണികൃഷ്ണൻ ടി, ശശികുമാർ കീഴങ്കോട്ട്, അശോകൻ കിഴക്കെയിൽ, സിന്ധു പൊന്നിയേരി സംസാരിച്ചു. താലൂക്ക് ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം മണ്ഡലം പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എം രാജേഷ്, സബീഷ് കുന്നങ്ങോത്ത്,എച്ഛ് എം സി മെമ്പർമാരായ മോഹനൻ മാസ്റ്റർ, ഗോപാലൻ കാര്യാട്ട്, രവീന്ദ്രൻ കുറുമണ്ണിൽ നേതൃത്വം നൽകി.

Post a Comment

0 Comments