Ticker

6/recent/ticker-posts

ചേമഞ്ചേരിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ വയോധികൻ മരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാഞ്ഞിലശ്ശേരി പടിക്കൽകണ്ടി രവി (65) ആണ് മരിച്ചത്. പൂർണ്ണമായും പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
 9.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രവിയുടെ വീട്ടിൽ നിന്നും അരകിലോമീറ്ററോളം അകലെയുള്ള മുൻ പഞ്ചായത്തംഗം അനിൽകുമാറിന്റെ വീട്ടുറ്റത്ത് വെച്ചാണ് ഇയാൾ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. വലിയ ശബ്ദവും തീ പടരുന്നതും കണ്ടതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഉടൻതന്നെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments