Ticker

6/recent/ticker-posts

നാദാപുരം തൂണേരിയിൽ സഹോദരിയുടെ വീട്ടിൽ നിന്നും കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ

വടകര : നാദാപുരം തൂണേരിയിൽ സഹോദരിയുടെ വീട്ടിൽ നിന്നും കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങത്തൂർ സ്വദേശിനി മുംതാസ് (50) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ജൂലൈ 10 മുതൽ മുംതാസിനെ കാണാതായത്. തൂണേരിയിലുള്ള സഹോദരിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്ന ഇവർ വീട്ടിൽ നിന്ന് പുറത്തുപോയ ശേഷം മടങ്ങിയെത്തിയില്ല. ഇതേത്തുടർന്ന് നാദാപുരം പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
പോലീസും നാട്ടുകാരും സംയുക്തമായി വിവിധയിടങ്ങളിൽ നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് മോന്താൽ പുഴയിൽ മൃതദേഹം കണ്ടെത്തിയത്.  നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം നിലവിൽ തലശ്ശേരി ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി  

Post a Comment

0 Comments