Ticker

6/recent/ticker-posts

ഇറാന് നേരെ അതിശക്തമായ യു.എസ് വ്യോമാക്രമണം; കനത്ത പ്രഹരം നൽകുമെന്ന് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്


വാഷിംഗ്ടൺ / ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ പ്രകോപനപരമായ നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന് നേരെ അതിശക്തമായ വ്യോമാക്രമണം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെ തവിടുപൊടിയാക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ജോർദാനിലെ ആക്രമണത്തിന് തിരിച്ചടി
ജോർദാനിലെ യു.എസ് സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് നടന്ന് ആക്രമണങ്ങൾക്ക് പകരമായാണ് വ്യോമാക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാന്റെ സുപ്രധാനമായ നിരവധി കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ഇറാൻ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങൾ ലോകത്തിന് തന്നെ 'കാൻസർ' പോലെയാണെന്നും ആക്രമണം തുടർന്നാൽ തിരിച്ചടി ഇനിയും കടുപ്പിക്കുമെന്നും ട്രംപ് തുറന്നടിച്ചു. എന്നാൽ ട്രംപിന്റെ യുദ്ധഭീഷണികളെയും ആക്രമണങ്ങളെയും തള്ളിക്കളയുന്നതായി ഇറാൻ ഭരണകൂടം പ്രതികരിച്ചു.
മേഖലയിൽ വീണ്ടും യുദ്ധഭീതി
സമാധാന ചർച്ചകൾ പശ്ചാത്തലത്തിൽ പുരോഗമിക്കുമ്പോഴും ഇരുപക്ഷവും ആക്രമണം കടുപ്പിക്കുന്നത് മധ്യേഷ്യയിൽ വൻ യുദ്ധഭീതി സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ പോരാട്ടം കൂടുതൽ പ്രാദേശിക രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Post a Comment

0 Comments