Ticker

6/recent/ticker-posts

താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി

 താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി
ഏകലൂർ സ്വദേശി ഷിജു (50) ആണ് ഒഴുക്കിൽപ്പെട്ടത് . താമരശ്ശേരിയിൽ നിന്നും വാർക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
പൂനൂർ പുഴയുടെ കരയിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് ടയർ നന്നാക്കിയ ശേഷം മൂവരും പുഴയിൽ കുളിക്കാനിറങ്ങി. ഇതിനിടയിലാണ് ഷിജു ശക്തമായ ഒഴുക്കിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ഇന്നലെ രാത്രി വൈകുന്നതുവരെ ഫയർഫോഴ്സും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും കാരണം രാത്രിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ വീണ്ടും പുനരാരംഭിക്കുകയായിരുന്നു

Post a Comment

0 Comments