Ticker

6/recent/ticker-posts

ഗ്രാമകേളി വടകര പ്രഗൽഭരെ ആദരിച്ചു

ഗ്രാമകേളി വടകര പ്രഗൽഭരെ ആദരിച്ചു
 സോഷ്യലിസ്റ്റ് കലാസാംസ്കാരിക കൂട്ടായ്മയായ ഗ്രാമകേളി വടകരയുടെ രജത ജൂബിലി വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പരിപാടി "ലെജൻഡ്" സംഘടിപ്പിച്ചു . ഗ്രാമകേളി സംസ്ഥാന സെക്രട്ടറി ടി. എൻ മനോജിന്റെ അധ്യക്ഷതയിൽ പരിപാടി മുൻമന്ത്രി കെ പി മോഹനൻ ഉൽഘാടനം ചെയ്തു.ഇന്ത്യയിൽ മാറ്റങ്ങൾ കൊണ്ട് വന്നത് ജനത എന്ന മൂന്ന് അക്ഷരമാണ്, 1977 ലെ ജനതാ പാർട്ടിയുടെ ഭരണമാണ്. ഇന്ദിരാ കോൺഗ്രസിന്റെ ഏകാധിപത്യത്തിന് വിരാമമിട്ടത്.ജെ.പി. പ്രസ്ഥാനമാണെന്ന് മുൻ മന്ത്രിയും ആർ.ജെ.ഡി. ദേശീയ കമ്മിറ്റിയംഗവുമായ കെ.പി.മോഹനൻ അഭിപ്രായപ്പെട്ടു.. പുതുപ്പണത്ത് ഗ്രാമകേളിയുടെ രജത ജൂബിലി ആഘോഷവും ടി.എച്ച് അശോകൻ മാസ്റ്റർ,പൂഴിയിൽ പത്മനാഭൻ,പി.എൻ. ഹരിദാസൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ആർ.ജെ.ഡി.ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ,എടയത്ത് ശ്രീധരൻ , ആയാടത്തിൽ രവീന്ദ്രൻ , സി. കുമാരൻ , മലയിൽ ബാലകൃഷ്ണൻ , പറമ്പത്ത് രാജൻ, രാജൻ കൊളാവിപ്പാലം,രമേശ് മേമുണ്ട,പ്രദീപൻ പുതുപ്പണം എൻ.പി .മഹേഷ് ബാബു എന്നിവർ സംസാരിച്ചു.. തുടർന്ന് "ഇന്നലകളുടെ ശ്രുതി ലയം" കലാപരിപാടിയും നടന്നു*.

Post a Comment

0 Comments