Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു


കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടേരി തെറ്റിക്കുന്ന് സ്വദേശി ബിജു (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
കൊയിലാണ്ടി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് ബിജു. രോഗലക്ഷണങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിതാവ്: ഭാസ്കരൻ
മാതാവ്: വിലാസിനി
ഭാര്യ: രമ്യ
മക്കൾ: അദ്വൈത്, അഭിരാം

Post a Comment

0 Comments