Ticker

6/recent/ticker-posts

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഇനി ഇല്ല; 'പഴയ പടിയാക്കാൻ' സർക്കാർ, പുതിയ മാർഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു വിപുലീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പിന്നോട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കണക്കിലെടുത്ത്, മുൻപ് പ്രഖ്യാപിച്ച ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. പകരം 'ചോറും രണ്ട് കറികളും' എന്ന പഴയ രീതിയിലേക്ക് തന്നെ മടങ്ങാനാണ് പുതിയ മാർഗരേഖ നിർദ്ദേശിക്കുന്നത്.കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി വിപുലമായ മെനു കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിനായി സർക്കാർ നൽകുന്ന സാമ്പത്തിക വിഹിതം തുച്ഛമാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. നിലവിലെ വിലക്കയറ്റവും പാചകവാതക നിരക്കും അനുസരിച്ച് ആഡംബര വിഭവങ്ങൾ സ്കൂളുകളിൽ തയാറാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തിരുത്തൽ.

Post a Comment

0 Comments