Ticker

6/recent/ticker-posts

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു ഖബറടക്കം നാളെ

മലപ്പുറം:  സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ( 81) അന്തരിച്ചു.  വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാളി ആയിരുന്നു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പൽ, എസ്എംഎഫ് സ്റ്റേറ്റ് പ്രസിഡൻ്റ് , മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
അൻവാറുൽ ഇസ്‌ലാമിൻ്റെ മുറ്റത്ത് പൊതുദർശനത്തിന് വെക്കും
ഖബറടക്കം നാളെ (24-07-2026 വെള്ളി) രാവിലെ 10 ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
2016ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ൽ ആയിരുന്നു ജനനം. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയായിരുന്നു.

 

Post a Comment

0 Comments