Ticker

6/recent/ticker-posts

കൊയിലാണ്ടി ടൗണിൽ കാർ ഡിവൈഡറിലിടിച്ച് വീണ്ടും അപകടം

കൊയിലാണ്ടി ടൗണിൽ കാർ ഡിവൈഡറിലിടിച്ച് വീണ്ടും അപകടം. തൃശ്ശൂർ സ്വദേശിയായ സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റു. കൊയിലാണ്ടി ദേശീയപാതയിൽ കോടതിക്ക് മുൻപിലെ ഡിവൈഡറിലാണ് കാറിടിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
കോഴിക്കോട് ഭാ​ഗത്ത് നിന്ന് കണ്ണൂർ ഭാ​ഗത്തേക്ക് പോവുകയായിരുന്നു കാർ. ബസിനെ മറികടക്കുന്നതിനിടെ ഡിവൈഡറിലിടിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഡിവൈഡറിൽ ഇടിച്ചുള്ള അപകടം ഇവിടെ തുടർക്കഥയാവുകയാണ്  യാതൊരു നടപടിയും ഉണ്ടാകാത്തത് യാത്രക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്

Post a Comment

0 Comments