കൊയിലാണ്ടി : ഏകദൈവാരധയുടെ അടിസ്ഥാനത്തിലുള്ള ധാർമിക മുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി പ്രസ്‌താവിച്ചു. കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന വിസ്ഡം കൾച്ചറൽ സെൻ്ററിൻ്റെ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി മുസ്‌ലിം കൾച്ചറൽ ആൻ്റ് ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡണ്ട് ബി എച്ച് അഹമ്മദ് അധ്യക്ഷത വഹിച്ചു.
വിശുദ്ധ ക്വുർആനും പ്രവാചകചര്യയും അതിൻ്റെ പ്രഥമ സംബോധിതർ മനസ്സിലാക്കിയതിൽ നിന്നും വ്യതിചലിച്ച് വ്യാഖ്യാനിക്കുന്നതാണ്
സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ് ലിം സമൂഹത്തിൽ പ്രചരിക്കാൻ കാരണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, സി. പി സലിം , ജില്ലാ വൈസ് പ്രസിഡണ്ട് മുജാഹിദ് ബാലുശ്ശേരി, സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ പ്ലാനിംഗ് കമ്മിറ്റിയംഗം വി.പി ഇബ്രാഹിംകുട്ടി, കൊയിലാണ്ടി നഗരസഭ മുനിസിപ്പൽ കൗൺസിലർ കെ എം ഷമീം പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി എൻ. എൻ സലിം റിപ്പോർട്ട് അവതരിപ്പിച്ചു.
കൊയിലാണ്ടി മുസ്‌ലിം കൾച്ചറൽ ആൻ്റ് ചാരിറ്റബ്ൾ സൊസൈറ്റി ജനറൽ സെക്രട്ടറി അഡ്വ കെ പി പി അബൂബക്കർ സ്വാഗതവും പ്രൊജക്ട് കൺവീനർ വി പി വി ബഷീർ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.