Ticker

6/recent/ticker-posts

മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

 
മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. പാൽഘറിൽ വീടിന്റെ ഭിത്തി തകർന്നുവീണ് കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയ (47) ആണ് മരിച്ചത്.പാൽഘർ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള അഗ്രിപാഡ ചാളിലായിരുന്നു റാബിയയും കുടുംബവും താമസിച്ചിരുന്നത്. മഴയ്ക്കിടെ ഭിത്തിക്ക് അരികിൽ നിൽക്കുകയായിരുന്ന റാബിയയുടെ മേലേക്ക് ഭിത്തി തകർന്നു വീണാണ് അപകടംമക്കൾ: അൽഫിയ, ഇർഫാൻ.  
തുറന്നു കിടന്ന ആൾനൂഴിയിൽ (മാൻഹോൾ) വീണ് അസ്‌ലം ഷെയ്ഖ് (55) എന്ന കാൽനടയാത്രക്കാരനും  മരണപ്പെട്ടു. മൊബൈൽ ഫോണിൽ സംസാരിച്ചു നടന്നുപോകുന്നതിനിടെ ഇയാൾ കാൽ വഴുതി മാൻഹോളിലേക്ക് വീണത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അസ്‌ലമിന്റെ ചെരിപ്പും കുടയും മാത്രമാണ് കണ്ടെത്താനായത്.

 

Post a Comment

0 Comments