Ticker

6/recent/ticker-posts

ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; കേന്ദ്രഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം, 4 മെട്രോ സ്റ്റേഷനുകൾ അടച്ചു


ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നെന്ന വിവരത്തെത്തുടർന്ന് ഡൽഹിയിൽ കടുത്ത ജാഗ്രതാ നിർദേശം. സെൻട്രൽ ഡൽഹി കേന്ദ്രീകരിച്ച് ബഹുതല സുരക്ഷാ വലയമാണ് പൊലീസ് തീർത്തിരിക്കുന്നത്.
ജന്തർ മന്ദർ, കൊണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ്, റാഫി മാർഗ് എന്നീ പ്രധാന മേഖലകളിൽ പൊലീസിനും ദ്രുത കർമസേനയ്ക്കും (RAF) പുറമെ കൂടുതൽ അർധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി പാർലമെന്റിലും പരിസരത്തെ പ്രമുഖ സർക്കാർ ഓഫീസുകളിലും പരിശോധന കർശനമാക്കി.
ഗതാഗത നിയന്ത്രണവും മെട്രോ നിയന്ത്രണവും
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രമുഖ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മുൻകരുതൽ നടപടിയെന്ന നിലയിൽ നാല് പ്രധാന മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

Post a Comment

0 Comments