Ticker

6/recent/ticker-posts

ഫിഫ ലോകകപ്പ് 2026: ഗോളടിപ്പൂരത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; ബുക്കായോ സാകയ്ക്ക് ഹാട്രിക്, ചരിത്ര നേട്ടവുമായി എംബാപ്പെ


മിയാമി: ഫിഫ ലോകകപ്പ് 2026-ന്റെ ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് വെങ്കല മെഡൽ തിളക്കം. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗോളടിപ്പൂരത്തിനൊടുവിൽ നാലിനെതിരെ ആറ് ഗോളുകൾക്കാണ് (4-6) ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്. 1966-ൽ ലോകകിരീടം നേടിയതിന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ട് സ്വന്തമാക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
മത്സരത്തിലുടനീളം ഇംഗ്ലീഷ് നിരയിൽ ബുക്കായോ സാക ഹാട്രിക് ഗോളുകളുമായി തിളങ്ങിനിന്നു. ഫ്രാൻസിന് വേണ്ടി സൂപ്പർ താരണ കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. എങ്കിലും ഈ ലോകകപ്പിലെയും ഒപ്പം ലോകകപ്പ് ചരിത്രത്തിലെയും എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് എംബാപ്പെ സ്വന്തമാക്കി. ഈ സീസണിൽ 10 ഗോളും, ലോകകപ്പുകളിൽ ആകെ 22 ഗോളുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. ഇതിഹാസ താരം ലയണൽ മെസ്സിയാണ് തൊട്ടുപിന്നിലുള്ളത്.
ആദ്യ പകുതിയിൽ ഇംഗ്ലീഷ് ആധിപത്യം, രണ്ടാം പകുതിയിൽ ഫ്രഞ്ച് പോരാട്ടം
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലൻ റൈസിലൂടെ ഇംഗ്ലണ്ടാണ് ആദ്യം വല കുലുക്കിയത്. 18-ാം മിനിറ്റിൽ എസ്രി കോൻസയും, 37, 45+1 മിനിറ്റുകളിൽ ബുക്കായോ സാകയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 4-0 എന്ന കൂറ്റൻ ലീഡുമായി ഫ്രാൻസിനെ ഞെട്ടിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിപ്പയറ്റിയ ഫ്രഞ്ച് പട തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. 48, 66 മിനിറ്റുകളിൽ കിലിയൻ എംബാപ്പെയും 54-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയും സ്കോർ ചെയ്തതോടെ കളിയിലെ ലീഡ് 4-3 ആയി കുറച്ച് ഫ്രാൻസ് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി.
ഇഞ്ചുറി ടൈമിലെ നാടകം
കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് വീണ്ടും കളം നിറഞ്ഞു. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക തന്റെ ഹാട്രിക് തികച്ചു (5-3). തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിൽ (90+6) ഉസ്മാൻ ഡെംബെലെ ഫ്രാൻസിൻ്റെ നാലാം ഗോൾ കണ്ടെത്തിയതോടെ കളി വീണ്ടും ആവേശത്തിലായി. എന്നാൽ 90+8-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോളും നേടി വിജയം പൂർണ്ണമായി ഉറപ്പിച്ചു.

Post a Comment

0 Comments