Ticker

6/recent/ticker-posts

പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മൂന്ന് ദിവസത്തെ 'ഡ്രൈ ഡേ' പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായ മൂന്ന് ദിവസത്തെ 'ഡ്രൈ ഡേ' പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും കൊതുക് നശീകരണത്തിനുമായാണ് ഡ്രൈ ഡേ ആചരിക്കുന്നത്.
ഇതനുസരിച്ച് വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സർക്കാർ-സ്വകാര്യ ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്ത് നിലവിൽ ഷിഗെല്ല രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര നീക്കം. ഇതോടൊപ്പം ഡെങ്കിപ്പനി പ്രതിരോധ നടപടികളും ഊർജിതമാക്കും.
ജില്ലാ മെഡിക്കൽ ഓഫീസർമാർ (DMO), കളക്ടർമാർ എന്നിവരുമായി ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
 

Post a Comment

0 Comments