Ticker

6/recent/ticker-posts

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു


താമരശ്ശേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ   സുഹൈൽ റഹ്മാനി അന്തരിച്ചു. താമരശ്ശേരി മാനിപുരം കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി ഹുസൈൻ മുസ്ലിയാരുടെ മകനാണ്. ദിവസങ്ങൾക്ക് മുൻപുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിൽ ഇരിക്കെ ഇന്ന് മരണം  സംഭവിക്കുകയായിരുന്നു.
​മത-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യം
​താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും മദ്രസ അധ്യാപകനുമായിരുന്ന സുഹൈൽ റഹ്മാനി നിലവിൽ പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ചൊരു സംഘാടകനായും പണ്ഡിതനായും അദ്ദേഹം വളർന്നു.
​മേപ്പയൂർ റേഞ്ച് എസ്‌.കെ.എസ്.ബി.വി (SKSBV) ചെയർമാൻ, മാനിപുരം ശാഖ എസ്‌.കെ.എസ്.എസ്.എഫ് (SKSSF) പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന സുഹൈൽ റഹ്മാനി, സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരുന്നു.  

Post a Comment

0 Comments