Ticker

6/recent/ticker-posts

മെക് സവൻ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി.


                    
പയ്യോളി.മെക്സൻ പയ്യോളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി .
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത വ്യായാമത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.
പയ്യോളി ബീച്ച് റോഡിൽ മെക് സവൻ ജില്ലാ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം ബഷീർ മേലടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐ.എം.എ വടകരയുടെ മുൻ പ്രസിഡണ്ട് ഡോ: മുഹമ്മദ് മുല്ലക്കാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് മേഖലാ കൺവീനർമാരായ മുസ്തഫ കുന്നുമ്മൽ ,സുബൈർ നന്തി
എന്നിവർ നേതൃത്വം നൽകി.
തുടർന്നു് ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് നഗരസഭാ വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.ഫാത്തിമ ,കൗൺസിലർ പി.പി.അബ്ദുൽ അസീസ് ,രാജൻ കൊളാവിപ്പാലം ,കെ .ടി.ഹംസ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ യൂണിറ്റ് കോ-ഓഡിനേറ്റർ എ.കെ.മുസ്തഫ സ്വാഗതവും ട്രൈനർ കാട്ടിൽ റസാഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments