പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ ഹയർ സെക്കണ്ടറി വിഭാഗം ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യരചനാ ശില്പശാല നടത്തി. പ്രമുഖ എഴുത്തുകാരനും സർ സയ്യദ് കോളേജ് അധ്യാപകനുമായ വി.എച്ച് നിഷാദ് , ചലച്ചിത്ര പ്രവർത്തകനും നടനുമായ ഷിയാസ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. അശ്വിൻ ബാബു, ഡോ.എം.ടി. ഗീത, പി. ധന്യ എന്നിവർ സംസാരിച്ചു. ഫോറം ചെയർപേഴ്സൺ അലന മറിയം സ്വാഗതവും വി.എം നൗഫ അസിൻ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.