Sport Kerala special report
തിക്കോടിയിൽ ദേശീയപാതയിലെ താൽക്കാലിക വഴി അടച്ചിട്ടും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്ര പുതിയ ദേശീയപാതയിലൂടെയായത് യാത്രക്കാർ പെരുവഴിയിലായി. തിക്കോടിയിൽ ഇറങ്ങിയ പലരും താഴെ സർവീസ് റോഡിലേക്ക് ഇറങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടു തിക്കോടി ടൗണിന്റെ ഇരുഭാഗങ്ങളിലെയും താൽക്കാലിക വഴി അടച്ചത് അറിയാതെ ബസ്സിൽ നിന്ന് ഇറങ്ങിയവരാണ് കുടുങ്ങിയത് കൊയിലാണ്ടി വടകര ബസുകൾ സർവീസ് റോഡിലൂടെ ആണ് സർവീസ് നടത്തുന്നതെങ്കിലും കോഴിക്കോട് കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സുകൾ ദേശീയപാതയിലൂടെ സർവീസ് നടത്തുന്നതാണ് തിക്കോടിക്കാർക്ക് വിനയായത് .തിക്കോടി ടൗണിൽ നിന്ന് റോഡിന്റെ ഇരു ഭാഗങ്ങളിലേക്കും കടക്കാൻ താൽക്കാലിക വഴി ഉണ്ടായിരുന്നു. ഇതു വഴി ദേശീയപാത തുറന്നതോടെ ഇരു വഴികളും അടച്ചിരിക്കുകയാണ് ഇപ്പോൾ റോഡിൻറെ അപ്പുറത്തേക്ക് കടക്കണമെങ്കിൽ തിക്കോടി പഞ്ചായത്ത് വഴിയോ പൂവെടിത്തറ വഴിയോ മാത്രമേ പോകാൻ കഴിയുകയുള്ളൂ. വഴിയടച്ചത് അറിയാതെ തിക്കോടിയിൽ ഇറങ്ങിയ പല യാത്രക്കാരും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ച് വാഹനം ഏർപ്പാട് ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയെതെന്ന് പ്രദേശത്തുകാർ പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.