Ticker

6/recent/ticker-posts

ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽപ്രതിരോധ പ്രവർത്തനങ്ങളുമായി തിക്കോടി ഗ്രാമപഞ്ചായത്ത്

തിക്കോടി : അഞ്ചാം വാർഡിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സമീപത്തെ 40 വീടുകളിൽ ഫീവർ സർവേ നടത്തി.28 വീടുകളിൽ കിണർ സൂപ്പർ ക്ലോറിനേഷൻ നടത്തി. പ്രദേശത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  സന്ദീപ് ക്ലാസെടുത്തു. ഷിഗല്ല രോഗം മനുഷ്യ മലത്താൽ മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മാത്രമാണ് മനുഷ്യരിൽ എത്തുന്നത്. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കരുത് എന്നും അതുപോലെ ഭക്ഷണം കഴിക്കുന്നതിനുമുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ നന്നായിട്ട് സോപ്പിട്ട് കഴുകണമെന്നും അറിയിച്ചു. തുറന്നിട്ട പാചകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കരുതെന്നും അറിയിച്ചു. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അറിയിച്ചു. രോഗം വന്നാൽ നിർജലീകരണം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം എന്നും ഉടൻതന്നെ ഒ ആർ എസ് ലായനി കുടിക്കുന്നത് പുനർജലീകരണത്തിന് വളരെ നല്ലതാണെന്നും അറിയിച്ചു. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നുംആരോഗ്യ വിഭാഗം പറഞ്ഞു.

Post a Comment

0 Comments