Ticker

6/recent/ticker-posts

മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ വീഴും, അടുത്ത കൊല്ലം നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കില്ല: രാഹുൽ ഗാന്ധി


​ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്ത കൊല്ലം മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പ്രവചിച്ചു. നിലവിലെ എൻഡിഎ സർക്കാരിൽ കടുത്ത ആഭ്യന്തര കലഹമാണ് നടക്കുന്നത്. സർക്കാരിനകത്തെ രഹസ്യ വിവരങ്ങളെല്ലാം പ്രതിപക്ഷത്തിന് ചോർന്നു കിട്ടുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
​എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ മറുപടിയുമായി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി രാജ്യത്ത് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു. ആഭ്യന്തര കലഹം നടക്കുന്നത് മോദി സർക്കാരിലല്ല, മറിച്ച് കോൺഗ്രസിനുള്ളിലാണ് കടുത്തിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പുതിയ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുപക്ഷവും വാക്പോര് കടുപ്പിച്ചതോടെ ദേശീയ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്

Post a Comment

0 Comments