Ticker

6/recent/ticker-posts

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാൻ്റെ ഖിഷം ദ്വീപ് ആക്രമിച്ച് അമേരിക്ക, യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തിരിച്ചടിച്ച് ഇറാൻ


തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രകോപനം സൃഷ്ടിച്ച് അമേരിക്കയുടെ വൻ ആക്രമണം. ഇറാനിലെ അതീവ തന്ത്രപ്രധാനമായ ഖിഷം ദ്വീപിന് നേരെ അമേരിക്ക മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതിന് ശക്തമായ തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയതോടെ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ എണ്ണ ടാങ്കറിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് മിസൈൽ ആക്രമണം നടത്തിയതാണ് പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂം പൂർണ്ണമായി തകർന്നു. ഇതിന് തൊട്ടുപിന്നാലെ അമേരിക്കൻ പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ സേന ഡ്രോണുകളും മിസൈലുകളും വർഷിച്ചു.
ഇതോടെയാണ് ഹോർമുസ് കടലിടുക്കിനോട് ചേർന്ന് കിടക്കുന്ന ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖിഷം ദ്വീപിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് വൻതോതിലുള്ള ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ ദ്വീപിലെ വാർത്താവിനിമയ ടവറുകളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകർത്തതായി അമേരിക്ക അവകാശപ്പെടുന്നുണ്ട്. ഇരുവിഭാഗവും പിന്മാറാൻ തയ്യാറാകാത്തതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.

Post a Comment

0 Comments