Ticker

6/recent/ticker-posts

കോഴിക്കോട് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റിരുന്ന എട്ടുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി






കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ (ദമാം) മകൻ ഫൈസാൻ ആണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു  ദരുണമായ അപകടം സംഭവിച്ചത്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ: 16527) ആണ് കുട്ടിയെ ഇടിച്ചത്. അപകടത്തിന്റെ ശക്തമായ ആഘാതത്തിൽ ഫൈസാന്റെ തലയ്ക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേറ്റത്.

 
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകരും ചേർന്ന് ഫൈസാനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക തീവ്രപരിചരണ ചികിത്സകളും കുട്ടിക്ക് നൽകി വരികയായിരുന്നുവെങ്കിലും ഇന്ന് ആരോഗ്യനില വഷളാവുകയും ജീവൻ നഷ്ടമാവുകയുമായിരുന്നു.  


Post a Comment

0 Comments