Ticker

6/recent/ticker-posts

നന്തി ടൗണിലെ വെള്ള കെട്ട്: ആവശ്യമായ നടപടി സ്വീകരിക്കും - കെ.പ്രവീൺ കുമാർ എം. എൽ എ സ്ഥലം സന്ദർശിച്ചു

നന്തി ടൗണിലെ വെള്ള കെട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വഗാഡ് കമ്പനി ഉദ്യോഗസ്ഥരുമായി കെ.പ്രവീൺ കുമാർ എം. എൽ എ സ്ഥലം സന്ദർശിച്ചു ദിവസത്തിനകം താൽക്കാലിക സംവിധാനം ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകി ശാശ്വത പരിഹരത്തിന് ആവശ്യമായ നടപടി സ്വീകരിക്കും പന്തലായനി പൊയിൽക്കാവ് ഭാഗങ്ങളിലും സന്ദർശനം നടത്തി
ശക്തിയായി ഒറ്റ മഴ പെയ്താൽ നന്തിയിലെ കടകളും പള്ളിയും മറ്റ് സ്ഥാപനങ്ങളുംവെള്ളത്തിനടിയിലാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുവാൻസ്ഥലം MLAപ്രവീൺകുമാറിനുവ്യാപാരി വ്യവസായി ഏകോപന സമിതി നന്ദി യൂണിറ്റ് പ്രസിഡൻ്റ് ൻ്റെ നേതൃത്വത്തിൽനിവേദനം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ MLAകളക്ടറുമായി ബന്ധപ്പെട്ട്സംസാരിച്ചതിന്റെ ഫലമായി NH ൻ്റെയും, PWD യുടെയും ,വാഗാഡ്കമ്പനിയുടെയുംഉയർന്ന ഉദ്യോഗസ്ഥന്മാർ സംഭവസ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാം എന്ന് എംഎൽഎ മുഖാന്തരം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പഞ്ചായത്ത്പ്രസിഡൻറ് ശ്രീമതിഅഖില , 2വാർഡ് മെമ്പർ അനസ്,സംഘടനാ ഭാരവാഹികളായ പവിത്രൻ ആതിര,സനീർ വില്ലങ്കണ്ടി,സുരേഷ് ഒറിയ,കെ വി കെ സുബൈർ,എം കെ മുഹമ്മദ്,വിശ്വൻ തുടങ്ങിയവർ എംഎൽഎയെ അനുഗമിച്ചിരുന്നു.

Post a Comment

0 Comments