ദുബായ്: യുഎഇയിലെ ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ എട്ടു പേരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ട്രക്ക് പെട്ടെന്ന് റോഡിന് നടുവിൽ നിർത്തിയതാണ് പുറകിൽ നിന്നും വന്ന മിനിബസ് ഇടിക്കാൻ കാരണമായതെന്ന് ദുബായ് പോലീസ് അറിയിച്ചു.
മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ദുബായിലെ 'മോട്ടീവ് ടെക്നിക്കൽ സർവീസസ്' (Motive Technical Services) എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യക്കാരെ കൂടാതെ ശ്രീലങ്ക, നേപ്പാൾ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിൽപ്പെട്ടവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണെന്ന് ദുബായിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിൽസയാണ് ലഭ്യമാക്കുന്നത്. യുഎഇ അധികൃതരും ഇന്ത്യൻ എംബസിയും സംഭവത്തിൽ ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു വരികയാണ്.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.