Ticker

6/recent/ticker-posts

വടകര സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്


കോഴിക്കോട്: വടകര കൈനാട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും ശക്തമായി കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വടകര - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന 'അമർ ശാന്തി' എന്ന സ്വകാര്യ ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ചായിരുന്നു സംഭവം
നിയന്ത്രണം വിട്ടെത്തിയ ഇരുവാഹനങ്ങളും നേർക്കുനേർ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ ബസിലെയും കാറിലെയും യാത്രക്കാരെ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ആരുടെയും നില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായെങ്കിലും വടകര പോലീസും ട്രാഫിക് പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

0 Comments