Ticker

6/recent/ticker-posts

ഇർശാദു സ്വിബ് യാൻ മോറൽ സ്‌കൂൾ കിഴൂർ പ്രവേശനോത്സവം സംഘടിപ്പിച്ചു

രാജ്യത്തിന്റെ ജനാധിപത്യ-മതേതര മൂല്യങ്ങളെ ആദരിക്കാനും, സഹജീവികളോട് കരുണ കാണിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെ രാജ്യപുരോഗതിക്കായി നിലകൊള്ളുന്ന ഉത്തമ പൗരന്മാരെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇർശാദു സ്വിബ് യാൻ മോറൽ സ്‌കൂൾ കിഴൂർ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്‌റസ സെക്രട്ടറി അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: കെ. കെ സാജിർ ഉദ്‌ഘാടനം ചെയ്തു. CIER പൊതു പരീക്ഷയിൽ 21 ഫുൾ എ പ്ലസ് തിളക്കമാർന്ന വിജയം സമ്മാനിച്ച വിജയികൾക്ക് സമ്മാന വിതരണം നടത്തി. കോഴിക്കോട് നോർത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ മദ്‌റസയാണിത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.കെ നൗഷാദ് പയ്യോളി, റഫീഖ് മേപ്പയ്യൂർ, കെ. എം നൗഷാദ് നൊച്ചാട് എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് ശാകിർ പി.കെ സ്വാഗതവും റഷീദ് അലി കുറ്റ്യാടി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നിന് റഷീദ് അലി, ഹന്ന ഫർബിൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments