Ticker

6/recent/ticker-posts

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ മാറ്റിവെച്ച തുക കൂരാച്ചുണ്ട് വൃദ്ധസദനത്തിലേക്ക് കൈമാറി

കൂരാച്ചുണ്ട് : തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ മാറ്റിവെച്ച തുക കൂരാച്ചുണ്ട് വൃദ്ധസദനത്തിലേക്ക് കൈമാറി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി വേറിട്ട മാതൃകയായി. ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. സൂരജിന്റെ വിജയാഘോഷ പരിപാടികൾക്കായി കരുതിയിരുന്ന തുകയിൽ നിന്നാണ് 10,100 രൂപ കൂരാച്ചുണ്ട് വൃദ്ധസദനത്തിലെ അന്തേവാസികളുടെ ഭക്ഷണ ആവശ്യങ്ങൾക്കായി കൈമാറിയത്.

 "വി.ടി. സൂരജ് എന്നും സാധാരണക്കാർക്കൊപ്പം നിൽക്കുന്ന നേതാവാണ്. അദ്ദേഹത്തിന്റെ വിജയം ഇങ്ങനെ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്" എന്ന് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു. 
അര നൂറ്റാണ്ടായി സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ബാലുശ്ശേരി മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് മികച്ച വിജയമാണ് നേടിയത്.


കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട എന്നിവർ വൃദ്ധസദനം അധികൃതർക്ക് തുക കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് കുര്യൻ ചെമ്പനാനി, യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, ജിനോ തച്ചിലാടിയിൽ, ജിസോ മാതൃ, അനീഷ് മറ്റത്തിൽ, ജാക്സ് കരിമ്പനക്കുഴി, അജ്മൽ ചാലിടം, അഭിനവ് ബാവോസ്, ദീപു കിഴക്കേനകത്ത്, രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി എന്നിവർ നേതൃത്വം നൽകി. 

 "ജയമായാലും തോൽവിയായാലും ഇത്തരം പ്രവർത്തനങ്ങളാണ് ജനങ്ങൾക്ക് രാഷ്ട്രീയത്തിലുള്ള വിശ്വാസം നിലനിർത്തുന്നതെന്ന്" കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അഭിപ്രായപ്പെട്ടു.

ഫോട്ടോ : കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട എന്നിവർ വൃദ്ധസദനം അധികൃതർക്ക് തുക കൈമാറുന്നു

Post a Comment

0 Comments