Ticker

6/recent/ticker-posts

കുടുംബ ബന്ധങ്ങൾ ശക്തിപെടുത്തേണ്ടത് പുതിയ കാലത്തിൻ്റെ അനിവാര്യത:പി.കെ മുഹമ്മദലി


നന്തി ബസാർ: കുടുംബ ബന്ധങ്ങൾ ശക്തിപെടുത്തേണ്ടത് പുതിയ ന്യൂജൻ കാലത്ത് അനിവാര്യമായ ഘടകമാണെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി.കോടിക്കലിലെ പി.കെ ഫാമിലിയുടെ കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിന് പി.കെ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.പി.കെ അലി,പി.കെ ഹാറൂൺ,പി.കെ അബ്‌ദുറഹ്‌മാൻ,സിദ്ദീഖ്,ഇസ്മായിൽ,സാജി,നദീറ,പിവി ഹഫ്‌സൽ,അമീറ,പി.കെ സുനീത,സജിന ഹാരിസ് എന്നിവർ സംസാരിച്ചു

 

Post a Comment

0 Comments