Ticker

6/recent/ticker-posts

വായ്പാ തിരിച്ചടവ് മുടങ്ങി; ഫിനാൻസ് കമ്പനിയുടെ ഭീഷണിയിൽ മനംനൊന്ത് താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ


താമരശ്ശേരി: സ്വകാര്യ ഫിനാൻസ് കമ്പനി ജീവനക്കാരുടെ ഭീഷണിയെത്തുടർന്ന് ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മുരളീധരൻ. അദ്ദേഹത്തിന്റെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിർത്തിയിട്ട നിലയിലാണ്. ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഇന്നലെ 'ബജാജ് ഫൈനാൻസ്' ജീവനക്കാർ സ്റ്റാൻഡിലെത്തി മുരളീധരനെ ഭീഷണിപ്പെടുത്തിയതായി സഹപ്രവർത്തകർ ആരോപിക്കുന്നു. പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞിട്ടും പരസ്യമായി അപമാനിക്കുന്ന രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരാതിപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments