പയ്യോളി : കീഴൂർ മഹാശിവക്ഷേത്രത്തിലെ വലിയ കളം പാട്ട് ഉത്സവം ഞായറാഴ്ച നടക്കും. കാലത്ത് കേളി ഉഷപൂജ ശ്രീഭൂതബലി നവകം പഞ്ചഗവ്യം അഭിഷേകം ഉച്ചപൂജ നാളികേരം എഴുന്നള്ളിക്കൽ, വൈകീട്ട് ദീപാരാധന കേളി തായമ്പക കൊമ്പ് കുഴൽപ്പറ്റ അത്താഴപൂജ രാത്രി 8 30ന് കീഴൂർ പൂവെടിത്തറയിലേക്ക് എഴുന്നള്ളത്ത് മുല്ലക്കൽ പാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി കള പൂജ കള പ്രദക്ഷിണം തുടർന്ന് തേങ്ങയേറും പാട്ടും, കളം മായ്ക്കൽ നിയോഗം എന്നിവയോട ഉത്സവം സമാപിക്കും. ചടങ്ങുകൾക്ക് തന്ത്രി തരണ നല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കളശേരിയിലത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.