Ticker

6/recent/ticker-posts

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം നേടിയ വടയക്കണ്ടി നാരായണനെ 'പരിസ്ഥിതി പയ്യോളി' അനുമോദിച്ചു

പയ്യോളി: ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം നേടിയ വടയക്കണ്ടി നാരായണനെ 'പരിസ്ഥിതി പയ്യോളി' അനുമോദിച്ചു. പയ്യോളി ശാന്തി പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുനീസ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉപഹാരം നൽകി. 
പൊന്നാട അണിയിച്ചുകൊണ്ട് കെ ശശിധരൻ പൊൻ ആദരവും പുരസ്കാര ജേതാവിനെ കുറിച്ചുള്ള കവിത ആലപിച്ചുകൊണ്ട് സരസ്വതി ബിജു കാവ്യ ആദരവും പുരസ്കാര ജേതാവിൻ്റെ ഫോട്ടോ വരച്ചു നൽകിക്കൊണ്ട് എൻ കെ ശശി ചിത്ര ആദരവും വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഹംസ കാട്ടു കണ്ടി വൃക്ഷ ആദരവും ഗാനം ആലപിച്ചുകൊണ്ട് പ്രദീപ് കണിയാക്കൽ ഗാന ആദരവും നടത്തി. 
പരിസ്ഥിതി പയ്യോളിയുടെ സെക്രട്ടറി വിജയൻ പെരിങ്ങാട് അധ്യക്ഷനായി. ടി കെ കണ്ണൻ, രാജൻ കൊളാവിപ്പാലം, മുസദിക്ക് പയ്യോളി, കെപി സവിത, ഫസീല നസീർ, രാമദാസൻ കീഴരീക്കര, ഇരിങ്ങൽ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു
തടി, കവുങ്ങിൻ പാള തുടങ്ങിയവ കൊണ്ടുള്ള ഉപഹാരങ്ങൾ, കടലാസ് കൊണ്ടുള്ള ബാനർ തുടങ്ങി പൂർണമായും ജൈവ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 
വടയക്കണ്ടി നാരായണൻ മറുപടി പ്രസംഗം നടത്തി. 
പരിസ്ഥിതി രംഗത്തെ മികച്ച സേവനങ്ങൾക്കാണ് നാരായണന് പുരസ്കാരം ലഭിച്ചത്. നേരത്തെ കേരള സർക്കാറിന്റെ വനമിത്ര പുരസ്കാരം, ദേശീയ അധ്യാപക ഇന്നവേഷൻ പുരസ്കാരം, ബാംഗ്ലൂരിലെ പീപ്പിൾസ് പ്ലാനറ്റിന്റെ 'പ്രകൃതിയുടെ കാവലാൾ' പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
 

Post a Comment

0 Comments