കോഴിക്കോട് : അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുന്നതിനായി മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയ 'ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്' സബ് കലക്ടര്‍ എസ് ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം മെഹബൂബ് അധ്യക്ഷനായി. ആദ്യവില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. റീജണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍, അസി. റീജണല്‍ മാനേജര്‍ വൈ എം പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ത്രിവേണി നോട്ട്ബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, പെന്‍സില്‍ ബോക്‌സുകള്‍ തുടങ്ങി എല്ലാ പഠനോപകരണങ്ങളും മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. വിപുലമായ സൗകര്യങ്ങളോടെയാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി എല്ലാ ഇനങ്ങളും നേരിട്ട് തിരഞ്ഞെടുക്കാന്‍ കഴിയുംവിധം സെല്‍ഫ് സര്‍വീസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ബാഗ്ഹൗസ്, അമ്പ്രല്ലാ കോര്‍ണര്‍, ത്രിവേണി നോട്ട്ബുക്കുകളുടെ വിപുല ശേഖരുമായി നോട്ട്ബുക്ക് ഗാലറി, മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
മുതലക്കുളത്തെ മെഗാസ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന് പുറമെ ജില്ലയിലെ 10 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കുകള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമെ ജില്ലയിലെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ 30 സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ഒരുക്കും. തിരഞ്ഞെടുത്ത 10 സ്‌കൂളുകളില്‍ അഡ്മിഷന്‍ കാലയളവിലും അധ്യയന വര്‍ഷാരംഭത്തിലും സ്‌പെഷ്യല്‍ സ്‌കൂള്‍ മാര്‍ക്കറ്റുകള്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തും.
ജൂണ്‍ 15 വരെ നീളുന്ന മേളയില്‍ എല്ലാവിധ പഠന സാമഗ്രികളും ഒരു കുടക്കീഴില്‍ ലഭിക്കുമെന്നത് രക്ഷിതാക്കള്‍ക്ക് വലിയ സഹായമാകുമെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍ പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.