Ticker

6/recent/ticker-posts

മെഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.

തിക്കോടി പാലൂർ പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മായ മൈകൊയുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വന്മുകം കോടിക്കൽ എ എം യു പി സ്കൂളിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കൊയിലാണ്ടി എം എൽ എ ശ്രീ കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ, തീരദേശ പോലീസ് വടകരയുടെ ഇൻസ്പെക്ടർ ശ്രീ വരീഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ മുഹമ്മദലി, ഗ്രമപഞ്ചായത്ത് മെമ്പർമാരായ കെ.പി കരീം, സജ്ന പിരിഷത്തിൽ, ഷക്കീല കെ.പി. പി.ബഷീർ, മജീദ് മന്ദത്ത്, പി.കെ ഹുസൈൻ ഹാജി, ഇ.കെ.മുഹമ്മദ് മാസ്റ്റർ, സുനിൽ (സഹാനി ആശുപത്രി) അബ്ദുൽ അസീസ് (ഹെൽപിങ് ഹാന്റ്സ് - കോഴിക്കോട്) ദൃശ്യ (ദി ഐ ഫൗണ്ടേഷൻ - കോഴിക്കോട്) ശങ്കർ (എൻ.ഐ.ടി മദ്രാസ്) തുടങ്ങിയവർ സംസാരിച്ചു. കൊയിലോത്ത് അബുബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണലിൽ അബ്ദുൽ കരീം സ്വാഗതവും റഷീദ സമദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments