തിക്കോടി : മീത്തലെ പള്ളി വിദ്യാഭ്യാസ സഹായ സമിതിയുടെപ്രവർത്തനം മറ്റ് മഹല്ലുകൾക്ക് മാതൃകയാകുന്നു കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനം തികച്ചും മാതൃകാപരമാണ്. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം മഹല്ലിൽ വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ പ്രവർത്തനങ്ങളാണ് സമിതി ഏറ്റെടുത്ത് നടത്തുന്നത്. മഹല്ലിൻ്റെ നന്മയും പുരോഗതിയും ലക്ഷ്യം വെച്ച് കൊണ്ട് വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക സർവ്വേ നടത്താനും തീരുമാനിച്ചു. സർവ്വെ പ്രവർത്തനത്തിൽ സ്ത്രീകളടക്കം 15 പേർ പങ്കാളികളാവും. ഒരു മാസം കൊണ്ട് സർവ്വെ പൂർത്തിയാക്കും.
.150 ഓളം വിദ്യാർത്ഥികൾക്കാണ് നോട്ട് ബുക്കുകൾ വിതരണം ചെയ്തത്. SSLC ഫുൾ A+ നേടിയവരേയും മദ്രസ്സ 10-ാം ക്ലാസിൽ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു ഇതോടൊപ്പം വീടുകളിൽ നിസ്കാര കുപ്പായവും മുസ്ഹഫും നൽകുന്നുണ്ട്. പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. എം ഹൈറുന്നിസ ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ ടി.പി ഷാഹുൽ ഹമീദ് അധ്യക്ഷനായി. സാഹിത്യകാരൻ ബഷീർ തിക്കോടി അനുഗ്രഹ പ്രഭാഷണം നടത്തി. ടി.ഖാലിദ് പദ്ധതി വിശദീകരിച്ചു. കെ. ഖാദർ ഹാജി, വാർഡ് മെമ്പർ ശോഭ കിഴക്കൻ കുളങ്ങര, അഡ്വ.കെ.നൂറുദ്ദീൻ മുസ്‌ലിയാർ,അഡ്വ.പി.പി ഹാഷിഖ്, ബിനു കാരോളി, എം. സി റസാക്ക്,പി.എം ബാബു ഹാജി സംസാരിച്ചു. എം.സി ബഷീർ സ്വാഗതവും ടി.പി സുബൈർ നന്ദിയും പറഞ്ഞു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.