Ticker

6/recent/ticker-posts

കുറ്റ്യാടിയിൽ വണ്ടിൻ്റെ ശല്യം പൊറുതിമുട്ടിയ വട്ടപ്പാറ രഗിലിൻ്റെ കുടുംബം വീട് വിട്ടു


കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ വണ്ടിൻ്റെ ആക്രമണ ഭീതി മൂലം ജീവിതം വഴിമുട്ടി ഉറങ്ങാതെ ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു വട്ടപ്പാറച്ചാലിൽ രഗിൽ രാജും കുടുംബവും കഴിഞ്ഞ ദിവസം ഉണ്ടായ മഴയ്ക്ക് ശേഷം ഇന്നലെ രാത്രി വീണ്ടും വണ്ടുകൾ കൂട്ടത്തോടെ രഗിലിൻ്റെ  വീട്ടിൽ എത്തി.നിക്കകളിയില്ലാതായതോടെ രഗിൽ  രാത്രി വീടൊഴിഞ്ഞു  . വണ്ടിനെ തുരത്താൻ ആയി .ചെറിയ പൊടിക്കൈകൾ ഒക്കെ രഗിൽ നോക്കി.   കീടനാശിനി വരെ പ്രയോഗിച്ചു. എന്നിട്ടും ആഴ്ചകളായി എത്തുന്ന വണ്ടിൻ കൂട്ടത്തിൽ നിന്ന് രഗിലിൻ്റെ കുടുംബത്തിന് രക്ഷയില്ല.ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തി വണ്ടിനെശേഖരിച്ച് രണ്ടാഴ്ച മുമ്പ് പോയെങ്കിലും വണ്ടിനെ തുരത്താൻ ആവശ്യമായ നടപടികൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും ആക്ഷേപം ഉയരുന്നു.  
നാലു വയസ്സുള്ള ചെറിയ കുട്ടിയും, അച്ഛൻ രാജൻ, അമ്മയും, ഭാര്യ അപർണ്ണയും അടങ്ങിയ ചെറിയ കുടുംബമാണ് രഗിലിൻ്റെത്.  
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് ടി.കെ മോഹൻ ദാസ് ,ഒന്നാം വാർഡ് മെമ്പർ പുരുഷു എൻ.പി.,കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരായ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറിൻ്റെ കൂടെ രഗിലിൻ്റെ വീട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി
 .  

Post a Comment

0 Comments