Ticker

6/recent/ticker-posts

വടകരയിൽ കെ.കെ. രമയുടെ തേരോട്ടം






വടകര: വടകര നിയോജക മണ്ഡലത്തിൽ ആർഎംപിഐ നേതാവ് കെ.കെ. രമ വിജയിച്ചു. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച രമ, 70117 (14862) വോട്ടുകൾക്ക്   വിജയിച്ചു.. ആർജെഡി യിലെ എൻകെ ഭാസ്കരൻ 55255 വോട്ടും ബിജെപിയിലെ അഡ്വ: കെ ദിലീപ്  14295 ഉം എസ്ഡിപിഐയുടെ ഷംസീർ ചോമ്പാല 2477 വോട്ടും നേടി
ആദ്യ റൗണ്ട് മുതൽ തുടങ്ങിയ മേൽക്കൈ ഓരോ ഘട്ടത്തിലും വർദ്ധിപ്പിച്ചാണ് രമ മുന്നേറുന്നത്.
2021-ലെ തിരഞ്ഞെടുപ്പിൽ ഏഴായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച രമ, ഇത്തവണ ആ ഭൂരിപക്ഷം വലിയ തോതിൽ ഉയർത്തുന്ന കാഴ്ചയാണ് വടകരയിൽ കാണുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ. ഭാസ്‌കരന് മണ്ഡലത്തിലെ ഒരിടത്തും രമയുടെ മുന്നേറ്റത്തെ തടയാൻ സാധിച്ചില്ല.

വടകരയിലെ ചുവപ്പ് കോട്ടകൾ പിളർത്തിയുള്ള രമയുടെ ഈ കുതിപ്പ് ആർഎംപിഐ-യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുൻപേ തന്നെ മണ്ഡലത്തിൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.




Post a Comment

0 Comments