തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത തകർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു. രാജ്ഭവനിലെത്തിയ പ്രതിനിധി മുഖേനയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ തൽസ്ഥാനത്ത് തുടരാൻ ഗവർണർ ആവശ്യപ്പെട്ടു.
35 സീറ്റിലേക്ക് ചുരുങ്ങി
സംസ്ഥാനത്ത് ആഞ്ഞടിച്ച കടുത്ത ഭരണവിരുദ്ധ തരംഗത്തിൽ ഇടതുപക്ഷത്തിന് കേവലം 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചു. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള വൻ കുതിപ്പാണ് യുഡിഎഫ് നടത്തിയത്.
പരാജയം രുചിച്ച് 13 മന്ത്രിമാർ
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ആറ് മന്ത്രിമാർക്ക് മാത്രമാണ് ഇത്തവണ വിജയിക്കാനായത്. രണ്ടാം പിണറായി സർക്കാരിലെ 13 മന്ത്രിമാരും പരാജയപ്പെട്ടു എന്നത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി. ജനക്ഷേമ പദ്ധതികളേക്കാൾ ഉപരിയായി ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്.
യുഡിഎഫിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.