Ticker

6/recent/ticker-posts

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.



കീഴരിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്കായി കോമ്പസ്- കരിയർ ഓറിയന്റേഷൻ മെന്ററിംഗ് പ്ലാനിംഗ് ഫോർ സ്റ്റുഡന്റ്സ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സവിത വലിയ പറമ്പത്ത് അധ്യക്ഷയായി. ഡോ.പി.കെ ഷാജി മുഖ്യപ്രഭാഷണം നടത്തി.അൻവർ അടുക്കത്ത് ആമുഖഭാഷണം നടത്തി. ബോണി ജേക്കബ് കരിയർ ഓറിയന്റേഷൻ നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ കെ.പി ഭാസ്കരൻ,നിഷാഗ ഇല്ലത്ത്,ഗ്രാമപഞ്ചായത്തംഗം തേറമ്പത്ത് കുഞ്ഞബ്ദുള്ള,ആസൂത്രണ സമിതി അംഗങ്ങളായ ഇടത്തിൽ ശിവൻ മാസ്റ്റർ,എം.സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്തംഗം പാറക്കീൽ അശോകൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ നന്ദിയും പറഞ്ഞു.
കരിയർ ഗൈഡുമാരായ പി.എം യൂനുസ്,എൻ ബഷീർ,നഫ്സാന ഏ.വി എന്നിവർ കരിയർ കൗൺസിലിംഗിന് നേതൃത്വം നൽകി.

 

Post a Comment

0 Comments