Ticker

6/recent/ticker-posts

മുക്കം നഗരസഭയിൽ ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം; സ്ത്രീ കടിച്ച് പരിക്കേൽപ്പിച്ചു

 


മുക്കം: മുക്കം നഗരസഭാ ഓഫീസിൽ എത്തിയ സ്ത്രീ റവന്യൂ ഇൻസ്‌പെക്ടറെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് പരിക്കേറ്റത്. തടയാൻ ശ്രമിച്ച മറ്റ് രണ്ട് വനിതാ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നഗരസഭയെ നടുക്കിയ സംഭവം.

പ്രകോപനം ഭക്ഷണസമയത്തെച്ചൊല്ലി

വിധവ പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് സ്ത്രീ ഓഫീസിൽ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയായതിനാൽ ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി അറിയിച്ചു. ഇതിൽ പ്രകോപിതയായ സ്ത്രീ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മുടിയിൽ പിടിച്ച് വലിച്ച് കയ്യിൽ കടിക്കുകയുമായിരുന്നു.

ഓഫീസ് രേഖകൾ വലിച്ചെറിഞ്ഞു

ആക്രമണത്തിനിടെ ഓഫീസിലെ പ്രധാന ഫയലുകൾ ഇവർ വലിച്ചെറിഞ്ഞു. രംഗം ശാന്തമാക്കാൻ എത്തിയ മറ്റ് രണ്ട് വനിതാ സ്റ്റാഫുകളെയും ഇവർ മർദ്ദിച്ചു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഈ ആക്രമണത്തിൽ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്

Post a Comment

0 Comments