Ticker

6/recent/ticker-posts

ദൗത്യം ഏറ്റെടുത്ത് വടകരയിൽ നിന്ന് ജമ്മുവിലേക്ക്; രണ്ട് പെൺകുട്ടികളെ തിരിച്ചെത്തിച്ച് വനിതാ ഉദ്യോഗസ്ഥർ.


വടകര : വില്യാപ്പള്ളിയിൽ നിന്നും കാണാതായ രണ്ട് ഇതര സംസ്ഥാന സ്വദേശികളായ പെൺകുട്ടികളെ തിരിച്ചെത്തിച്ചത് വടകര പൊലീസ് സ്റ്റേഷനിലെ രണ്ട് വനിതാ ഓഫീസർമാർ. സബ് ഇൻസ്പെക്ടർ ദിപ്തി വിവി യും അസി. സബ് ഇൻസ്പെക്ടർ ഷീന.എം.പിയുമാണ് ദൗത്യം ഏറ്റെടുത്ത് ജമ്മുവിലേക്ക് പോയത്. 17-05-2026 ന് പെൺകുട്ടികളെ കാണാതായി എന്ന പരാതി ലഭിച്ച ഉടൻ തന്നെ വടകര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടികളുടെ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ ഡൽഹി, പബാബിലെ ജലന്ധർ , ജമ്മു തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനിലും മറ്റും യാത്ര ചെയ്യുകയാണെന്ന് മനസ്സിലായി. തുടർന്ന് ഈ വനിത പൊലീസ് ഓഫീസർമാർ ആർ. പി.എഫ് , ജമ്മു പോലീസ് എന്നിവരുടെ സഹായത്തോട ജമ്മുവിൽ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments