വടകര: രാജ്യത്ത് തുടരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു വടകര ഏരിയ കമ്മിറ്റി വടകര ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. പ്രകടനം ജില്ല വൈസ് പ്രസിഡന്റ് അഷ്‌റഫ് എടികെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധനവില അനിയന്ത്രിതമായി ഉയരാന്‍ കാരണമാകുന്നതെന്നും ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലവര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളി നേതാക്കളായ ഉനൈസ് ഒഞ്ചിയം, റഹീസ് പി സി, യഹ് യ ചേറോട്, റഫീഖ് എ എന്നിവര്‍ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.