വടകര മുക്കാളിയിൽ വാഹന അപകടം
ഇന്ന് രാവിലെ 7.30 ന് മുക്കാളിയിൽ ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ടോൾ പ്ലാസയ്ക്ക് സമീപം 2 ലോറികൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഡ്രൈവർ രാമകൃഷ്ണൻ ക്യാബിനിൽ കുടുങ്ങി പോകുകയായിരുന്നു. അദ്ദേഹത്തിന് വാഹനത്തിൻ്റെ ബ്രേക്ക് പ്രവർത്തിപ്പിക്കാൻ സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് നീങ്ങിയ വാഹനം മനോധൈര്യം കൈവിടാതെ വേഗത കുറച്ച് 250മീറ്റർ അകലെ മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കാതെ ലാസ്റ്റ് മുക്കാളി ബസ്സ് സ്റ്റോപ്പിൽ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ അദ്ദേഹത്തെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ചോമ്പാല പൊലീസ് വടകര അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക് ൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് സ്പ്രെഡ്ഡർ ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്തു.വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഫയർ & റെസ്ക്യൂ ഓഫീസർ( ഡ്രൈവർ) മാരായ കെവി അനിത്ത് കുമാർ, കെ സന്തോഷ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ സി കെ അർജ്ജുൻ, പി എം സഹീർ, എം ടി റാഷിദ്, ജെ. ജയകൃഷ്ണൻ, സി കെ മുനീർ അബ്ദുല്ല, ജിഷ്ണു ശ്രീറാം, സതീർത്ഥ് സി എം, അർജ്ജുൻ ടിഎം ഹോം ഗാർഡ്മാരായ സി ഹരി ഹരൻ , എടി ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.