Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.

കൊയിലാണ്ടി: കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.
 ഇന്ന് പുലർച്ചെ അഞ്ചരയോടെ കൂടിയാണ് കൊയിലാണ്ടി ആന്തട്ട സ്കൂളിലെ മുൻപിലുള്ള ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
 ലോറി ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയതിനാൽ വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തുമ്പോൾ ഇദ്ദേഹത്തെ നാട്ടുകാർ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.
 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോൻ ടി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് എൻ എം, ഇർഷാദ് ടി കെ, സുരേഷ് കെ ബി, ഷാജു കെ,ഹോം ഗാർഡ് രാജേഷ് കെ പിഎന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments